Crime
യോഗ്യത വിവാദത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന് താൽക്കാലിക ആശ്വാസം

തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത വിവാദത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന് താൽക്കാലിക ആശ്വാസം. ഷാഹിദയുടെ ഡോക്ടറേറ്റ് വ്യാജമെന്ന ഹര്‍ജി ലോകായുക്ത തള്ളി.
ബിരുദം സംബന്ധിച്ച പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ല.കേസില്‍ പരാതിക്കാര്‍ക്ക് വിജിലന്‍സിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാവുന്നതാണെന്നും ലോകായുക്ത വിധിയില്‍ പറഞ്ഞു. ഷാഹിദാ കമാലിനു ഡോക്ടറേറ്റും ബിരുദവും ഇല്ലെന്നാരോപിച്ച് വിവരാവകാശ പ്രവര്‍ത്തക അഖിലാ ഖാന്‍ ആണ് ഹര്‍ജി നല്‍കിയത്.
തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായ രേഖപ്പെടുത്തിയെന്ന് ഷാഹിദ കമാലും ലോകായുക്തയില്‍ സമ്മതിച്ചിരുന്നു. തെറ്റായ വിദ്യാഭ്യാസ യോഗ്യത തെരെഞ്ഞെടുപ്പിന് നല്‍കിയ ഷാഹിദ കമാലിന് വനിത കമ്മിഷനംഗമായി തുടരാനാകില്ലെന്ന് പരാതിക്കാരി വാദിച്ചിരുന്നു. വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയ ഷാഹിദ കമാലിനെ വനിതാകമ്മീഷനില്‍ നിന്നും പുറത്താക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു.