NATIONAL
പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കണ്ണൂരിലെത്തി

കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന 23-ാമത് സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരളത്തിൽ.
മന്ത്രി എം വി ഗോവിന്ദനു ൾപ്പടെയുള്ളവർ ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്ക് നൽകിയത്. 250 ഓളം പാർട്ടി പ്രവർത്തകരും അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിച്ചേർന്നു.ഇന്ത്യയിലെ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ കൂട്ടായ്‌മയുണ്ടാക്കണമെന്ന നിർദേശം ഉയർന്നുവന്നതിന്റെ ഭാഗമായിക്കൂടെയാണ് സ്റ്റാലിനെ പാർട്ടി കോൺഗ്രസിലേയ്ക്ക് ക്ഷണിച്ചത്. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിൽ ഇന്ന് വെെകിട്ട് പാർട്ടി കോൺഗ്രസിൽ നടക്കുന്ന സെമിനാറിൽ സ്റ്റാലിൻ പങ്കെടുക്കും.