HEALTH
പുതിയ വകഭേദമായ എക്‌സ് ഇ ഗുജറാത്തില്‍ സ്ഥിരീകരിച്ചു

അഹമ്മദാബാദ്: കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ എക്‌സ് ഇ ഗുജറാത്തില്‍ സ്ഥിരീകരിച്ചു. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ. ജീനോം സീക്വന്‍സിങ്ങിലൂടെയാണ് എക്‌സ്ഇ വകഭേദത്തെ തിരിച്ചറിഞ്ഞത്. എക്‌സ് ഇ സ്ഥിരീകരിച്ച രോഗിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുംബൈയില്‍നിന്ന് വഡോദരയില്‍ എത്തിയ ആളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.
രണ്ടു ദിവസം മുൻപ് മുംബൈയിലൊരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിന്നു. 376 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ഒരാളിലാണ് എക്‌സ് ഇ രോഗബാധ കണ്ടെത്തിയത്. എന്നാലിത് കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷേധിക്കുകയായിരുന്നു. രോഗിയുടെ സാംപിളില്‍ നടത്തിയ ജീനോം സീക്വന്‍സിങ്ങില്‍ എക്‌സ്. ഇ വകഭേദം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഇന്ത്യന്‍ സാര്‍സ് കൊവിഡ് 2 ജീനോമിക് കണ്‍സോഷ്യം വ്യക്തമാക്കിയിരുന്നു.
ഒമിക്രോണിനെക്കാള്‍ 10 മടങ്ങ് വ്യാപന ശേഷിയുള്ളതാണ് എക്‌സ് ഇ യുകെയിലാണ് എക്‌സ്ഇ വകഭേദത്തിന്റെ ആദ്യ കേസ് കണ്ടെത്തിയത്. ബിഎ 2 വകഭേദത്തേക്കാള്‍ പത്ത് ശതമാനം വ്യാപന ശേഷിയുള്ളതാണ് എക്‌സ് ഇ.