Connect with us

NATIONAL

സീതാറാം യെച്ചൂരി വീണ്ടും സി പി എം ജനറൽ സെക്രട്ടറി . എ.വിജയരാഘവന്‍ പോളിറ്റ് ബ്യൂറോയിലെത്തി

Published

on

കണ്ണൂർ: സി പി എം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ വീണ്ടും തെരഞ്ഞെടുത്തു . മൂന്നാം തവണയാണ യെച്ചൂരി ഈ സ്ഥാനത്ത് തുടരുന്നത്.കേരളത്തില്‍ നിന്നും എ.വിജയരാഘവന്‍ പോളിറ്റ് ബ്യൂറോയിലെത്തി. ബംഗാളിൽ നിന്നുള്ള രാമചന്ദ്ര ഡോമിനെ ദളിത് വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പിക്കാൻ പി.ബി യിൽ ഉൾപ്പെടുത്തി.
സംസ്ഥാന മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, പി.രാജീവ്  , സി.എസ്.സുജാത, പി.സതീദേവി
എന്നിവരെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി .17 പുതുമുഖങ്ങൾ കേന്ദ്ര കമ്മറ്റിയിൽ തെരഞ്ഞെടുത്തു.

അതേസമയം, മതേതര പാർട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യങ്ങൾക്ക് സിപിഎം തയ്യാറാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെ എല്ലാ സംസ്ഥാനങ്ങളിലും ക്ഷീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക സഖ്യങ്ങൾക്ക് പാർട്ടി പ്രാമുഖ്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാൽ, സിപിഎം കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് കേരളം ഉയർത്തിയത്. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ–സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽനിന്നു പങ്കെടുത്ത ധനമന്ത്രി കെ.എൻ. ബാലഗോപാൽ, പി. സതീദേവി എന്നിവരാണു കേന്ദ്ര നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തിയത്.

Continue Reading