KERALA
ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു

കൊച്ചി: വെണ്ണലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു. ശ്രീകലാ റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ, മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരാണ് ജീവനൊടുക്കിയത്. ഗിരിജയും പ്രശാന്തും തൂങ്ങിയും, രജിത വിഷം കഴിച്ചുമാണ് മരിച്ചത്.
രജിതയുടെ ചെറിയ കുട്ടികൾ രാവിലെ ഫോണിലൂടെയാണ് അയൽവാസികളെ മരണ വിവരം അറിയിച്ചത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് മരണ കാരണമെന്നാണ് കുറിപ്പിലുള്ളത്. കുടുംബത്തിന് ഒരു കോടിക്ക് മുകളിൽ കടബാദ്ധ്യതയുണ്ടെന്നാണ് സൂചന. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.