Gulf
കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വിട വാങ്ങി

കുവൈറ്റ് : കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചു. 91 വസ്സായിരുന്നു .വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലായിരുന്നു അമീര്‍. 2006 ജനുവരി 29 നാണ് അമീര്‍ ഷേഖ് സാബാ അല്അഹ്‍മദ് അല്‍ ജാബെര്‍ അല്‍ സാബാ കുവൈറ്റിന്റെ സാരഥിയായി അധികാരമേറ്റത്. രാജ്യത്തിന്റെ നായകനായി അധികാരമേറ്റ ഷേഖ് സാബായുടെ കാഴ്ചപ്പാടിന്റെ നേര്‍ക്കാഴ്ചയാണ് കുവൈറ്റിലങ്ങോളം ഇന്ന് കാണുന്ന വികസനങ്ങള്‍.
ജാബെര്‍ ആശുപത്രി, പുതിയ വിമാനത്താവളം, അല്‍ സൂര്‍ എണ്ണ ശുദ്ധീകരണശാല തുടങ്ങിയ വന്‍ പദ്ധതികള്‍ അതില്‍ ചിലത് മാത്രം. രാജ്യത്തെ വികസനത്തോടെപ്പം,ലോകത്ത് ദുരിതമനുഭവിക്കുന്നവര്ക്ക് സഹായമെത്തിക്കാനും ശ്രദ്ധ പതിപ്പിച്ചിരുന്നു അദ്ദേഹം.