Connect with us

Crime

വിജയ് ബാബുവിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഡബ്ല്യു.സി.സി

Published

on

കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായി വിജയ് ബാബുവിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഡബ്ല്യു.സി.സി. തന്നെ കേള്‍ക്കാന്‍ ആളുണ്ടെന്ന് ധാര്‍ഷ്ട്യമാണ് വിജയ് ബാബുവിനെന്ന് ഡബ്ല്യു.സി.സി പറഞ്ഞു. പരാതിക്കാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ പേരു വിളിച്ച് അധിക്ഷേപിക്കുന്ന മറ്റൊരു ആള്‍ക്കൂട്ട ആക്രമണം തന്നെയാണ് അവളുടെ പേരു വെളിപ്പെടുത്തുക വഴി വിജയ് ബാബു തുടക്കമിട്ടത്. പെണ്‍കുട്ടിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു.

മലയാള സിനിമാ മേഖലയില്‍ നിന്ന് പതിവ് കാതടപ്പിക്കുന്ന നിശബ്ദതയാണ്. ആരോപണവിധേയന്‍ അംഗമായ സംഘടനകള്‍ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഈ നിശബ്ദതയാണ് സ്ത്രീകള്‍ക്ക് നേരെ വീണ്ടും വീണ്ടും ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും കാരണമാവുന്നതെന്ന് ഡബ്ല്യു.സി.സി ആഞ്ഞടിച്ചു. വിധി വരുന്നതുവരെ വിജയ് ബാബുവിന്റെ എല്ലാ സിനിമ സംഘടനകളിലെയും അംഗത്വം സസ്‌പെന്‍ഡ് ചെയ്യണമെന്നും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു.

Continue Reading