Education
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.പ്ലസ്ടു കെമിസ്ടി പുതിയ ഉത്തര സൂചികയില്‍ അപാകതയില്ല. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. ശരിയുത്തരമെഴുതിയ എല്ലാവര്‍ക്കും മാര്‍ക്ക് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
നൂറ് ശതമാനം വിജയം ഉറപ്പാക്കാന്‍ പരീക്ഷാ സംവിധാനത്തില്‍ വെള്ളം ചേര്‍ക്കാനാവില്ല. ചിലരുടെ സ്ഥാപിത താല്‍പര്യങ്ങളാണ് നിലവിലെ വിവാദങ്ങള്‍ക്ക് പിന്നിലെന്ന് മന്ത്രി ആരോപിച്ചു.അധ്യാപകരുടെ മൂല്യ നിര്‍ണയം ബഹിഷ്‌കരണത്തില്‍ ദുരൂഹതയുണ്ട്. മൂല്യനിര്‍ണയ ബഹിഷ്‌കരണം സര്‍ക്കാര്‍ അന്വേഷിക്കും. മുന്നറിയിപ്പില്ലാതെയാണ് ബഹിഷ്‌കരണം. ഹൈക്കോടതി ഉത്തരവിന് എതിരാണ് അധ്യാപകരുടെ നടപടിയെന്നും മന്ത്രി കുറ്റപ്പെടുത്തി.