Crime
ഗുഡ്‌സ് ഓട്ടോയ്ക്ക് തീ കൊളുത്തി പെരിന്തൽമണ്ണയിൽ കൊലപാതകം.ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

പെരിന്തല്‍മണ്ണ ; ഗുഡ്‌സ് ഓട്ടോയ്ക്ക് തീ കൊളുത്തി പെരിന്തൽമണ്ണയിൽ കൊലപാതകം.ഒരു കുടുംബത്തിലെ മൂന്ന് പേരാണ് സംഭവത്തിൽ മരിച്ചത്. മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ എന്നിവര്‍ ആണ് മരിച്ചത്. 5 വയസുള്ള ഒരു കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാണ്ടിക്കാട്‌പെരിന്തല്‍മണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലാണ് സംഭവം
. വ്യാഴാഴ്ച 12 മണിക്കാണ് നാടിനെ നടുക്കിയ കൊലപാതകം. ഭാര്യയേയും മകളേയും തീകൊളുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. ജാസ്മിനേയും മകളേയും ഗുഡ്‌സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭര്‍ത്താവ് തീ കൊളുത്തി കിണറ്റില്‍ ചാടുകയായിരുന്നു. ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ച നിലയിലാണ്.