KERALA
തൃക്കാക്കര എൽ ഡി എഫ് സ്ഥാനാർത്ഥി നിർണയത്തിൽ ആശയക്കുഴപ്പം തുടരുന്നു. പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാൻ നീക്കം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി നിർണയത്തിൽ ആശയക്കുഴപ്പം തുടരുന്നു. ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഡിവൈഎഫ്ഐ നേതാവ് അഡ്വ കെ എസ് അരുൺകുമാറിനെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചെങ്കിലും മണിക്കൂറുകൾക്കകം അത് തിരുത്തി.
തുടർന്ന് പ്രമുഖനായ കോൺഗ്രസ് നേതാവ് ഇടതുമുന്നണി സ്ഥാനാർത്ഥിയായേക്കുമെന്ന തരത്തിൽ വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ, പാർട്ടി ചിഹ്നത്തിൽ ഒരാൾ മത്സരിക്കുന്നതിനേക്കാൾ അഭികാമ്യം എല്ലാ വിഭാഗത്തിന്റെയും വോട്ടുകൾ സമാഹരിക്കാൻ കഴിയുന്ന ഒരു പൊതു സ്വതന്ത്രനെ മത്സരിപ്പിക്കുന്നതായിരിക്കും എന്നൊരു ചർച്ചയും നടക്കുന്നുണ്ട്.നിലവിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള തിരക്കിട്ട നീക്കത്തിലാണ് സിപിഎം.