Connect with us

Crime

മഞ്ജു വാരിയരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ അറസ്റ്റ് ചെയ്തു

Published

on

മഞ്ജു വാരിയരെ  ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ അറസ്റ്റ് ചെയ്തു

കൊച്ചി: നടി മഞ്ജു വാരിയരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. സനൽകുമാർ ശശിധരന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റിനെതിരെ മഞ്ജു വാര്യർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.

തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസിൽ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു. എന്നാൽ, മഞ്ജു വാര്യർ തനിക്കെതിരെ പരാതി നൽകിയതായി അറിയില്ലെന്നും അങ്ങനെ ഉണ്ടെങ്കിൽ പൊലീസ് അക്കാര്യം വ്യക്തമാക്കണമെന്നും സനൽകുമാർ ശശിധരൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

മഞ്ജു വാരിയരുടെ ജീവൻ തുലാസിലാണെന്നും അവർ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സനൽ കുമാർ ശശിധരൻ പങ്കുവച്ച സമൂഹമാധ്യമത്തിലെ പോസ്റ്റുകൾ വിവാദമായിരുന്നു. നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു പിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ മഞ്ജു ഉൾപ്പെടെ ചില മനുഷ്യരുടെ ജീവൻ തുലാസിലാണെന്ന് സംശയിക്കുന്നതായും സനൽ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ആരോപിച്ചിരുന്നു.

Continue Reading