KERALA
തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഡോ.ജോ ജോസഫ്

എറണാകുളം: തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ജോ. ജോസഫ് മത്സരിക്കും. ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനാണ് വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത.് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ തന്നെയാണ് ജോ ജോസഫ് മത്സരിക്കുകയെന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് ഡോ.ജോ. ജോസഫെന്നും ജയരാജന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നയാള്‍ക്ക് സി.പി.എമ്മില്‍ അംഗത്വമുണ്ടോയെന്ന ചോദ്യത്തിന് ജോ .ജോസഫ് പാര്‍ട്ടിക്കാരന്‍ തന്നെയാണെന്ന മറുപടി മാത്രമാണ് ജയരാജന്‍ നല്‍കിയത.് കൊച്ചി വാഴക്കാല സ്വദേശിയായ ജോ.ജോസഫ് സ്വകാര്യ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റാണ്.
ഇന്നലെ അഡ്വ.അരുണ്‍കുമാറിന്റെ പേരാണ് സി.പി.എം എറണാകുളം ജില്ലാ കമ്മറ്റി മുന്നോട്ട് വെച്ചിരുന്നു. അരുണ്‍കുമാറി്‌നവേണ്ടി ചുവരെഴുത്തും നടത്തിയിരുന്നു. ഇതിനിടെയാണ് സംസ്ഥാന നേതാക്കള്‍ ഇടപെട്ട് പ്രചരണം നിര്‍ത്തിവെപ്പിക്കുകയായിരുന്നു.