Connect with us

Crime

പി സി ജോർജിന്‍റെ ജാമ്യം റദ്ദാക്കാൻ സർക്കാർ കോടതിയെ സമീപിച്ചു

Published

on

കൊച്ചി: മതവിദ്വേഷ കേസിൽ പി സി ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചു. പ്രോസിക്യൂഷനെ കേൾക്കാൻ കോടതി തയ്യാറായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

സർക്കാർ അഭിഭാഷകൻ ഹാജരായില്ല എന്ന ജാമ്യ ഉത്തരവിലെ വാദം ശരിയല്ലെന്നും ഹർജിയിൽ പറയുന്നു. ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി സർക്കുലർ പാലിക്കപ്പെട്ടില്ല. പി സി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു എന്നും ഹർജിയിൽ പറയുന്നു. സർക്കാരിന്‍റെ അപേക്ഷ ഫയലിൽ സ്വീകരിച്ച തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കും. 

നി​യ​മോ​പ​ദേ​ശം തേ​ടിയതിനു ശേഷം ജാ​മ്യ ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് പ​രി​ശോ​ധി​ച്ച് ജി​ല്ലാ കോ​ട​തി​യേ​യോ ഹൈ​ക്കോ​ട​തി​യേ​ സ​മീ​പിച്ചത്​.​അ​തേ​സ​മ​യം വി​വാ​ദ​മാ​യ കേ​സി​ൽ മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ൽ സ​ർ​ക്കാ​ർ വാ​ദം പ​റ​യേ​ണ്ട പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ത്താ​തി​രു​ന്ന​ത് വ​ലി​യ വി​വാ​ദ​ങ്ങ​ളാ​ണ് സൃ​ഷ്ടി​ച്ച​ത്. കോ​ട​തി​ക്കു ജാ​മ്യം ന​ല്കാ​വു​ന്ന ഐ​പി​സി 153 എ, 295 ​എ എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം പൊ​ലീ​സ് സ്വ​മേ​ധ​യാ​യാ​ണ് കേ​സെ​ടു​ത്ത​ത്. എന്നാൽ പിന്നീടി ഉപാധികളോടെയാണ് ജാമ്യം അനുവദിക്കുകയായിരുന്നു. 

Continue Reading