KERALA
പൊലീസ് ക്വാർട്ടേഴ്സിൽ പൊലീസുകാരന്‍റെ ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ പൊലീസുകാരന്‍റെ ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി .മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലെ പൊലീസുകാരൻ റെനീസിന്‍റെഭാര്യ നെജില (24) മക്കളായ ടിപ്പു സുൽത്താൻ (5) മലാല (ഒന്നേകാൽ വയസ്) എന്നിവരാണ് മരിച്ചത്.
നെജിലയുടെ മൃതദേഹം തൂങ്ങിയ നിലയിലും മക്കളെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.രാവിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ റെനീസ് വാതിൽ തുറക്കാത്തതു കണ്ട് നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.