KERALA
എ എന്‍ രാധാകൃഷ്ണന് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക നല്‍കി അഹമ്മദാബാദ് ഓര്‍ത്തഡോക്‌സ് ഭദ്രാസന മെത്രാപ്പോലീത്ത

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക നല്‍കി അഹമ്മദാബാദ് ഓര്‍ത്തഡോക്‌സ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ്. കേരളത്തിന്റെ നിലവിലെ സാഹചര്യത്തില്‍ സഭയ്ക്കുള്ള ആശങ്ക ബിജെപിക്ക് വോട്ടായി മാറുമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. മികച്ച മത്സരം കാഴ്ച വെക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഉപതരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ വന്‍ മുന്നേറ്റമാണ് നടത്തിയതെന്നാണ് എന്‍ഡിഎ ജില്ലാ നേതൃ യോഗം വിലയിരുത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്റെ വിജയം ഉറപ്പു വരുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.