Crime
മീടൂ ആരോപണം: മലപ്പുറത്ത് സിപിഎം നഗരസഭാംഗം രാജിക്കൊരുങ്ങുന്നു

മീടൂ ആരോപണം: മലപ്പുറത്ത് സിപിഎം നഗരസഭാംഗം രാജിക്കൊരുങ്ങുന്നു
മലപ്പുറം: മീടൂ ആരോപണത്തെ തുടര്‍ന്ന് മലപ്പുറത്ത് സിപിഎം നഗരസഭാംഗം രാജി വയ്ക്കാനൊരുങ്ങുന്നു. മലപ്പുറം നഗരസഭാംഗവും അധ്യാപകനും ആയിരുന്ന കെ വി ശശികുമാറാണ് രാജി വയ്ക്കുക. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഉന്നയിച്ച മീടൂ ആരോപണത്തിന് പിന്നാലെയാണ് പാര്‍ട്ടി യോഗത്തില്‍ രാജി ആവശ്യപ്പെട്ടത്. രാജിക്കത്ത് നഗരസഭാ സെക്രട്ടറിയ്ക്ക് പോസ്റ്റലായി അയക്കും.
കഴിഞ്ഞ മാര്‍ച്ചിലാണ് അധ്യാപകനായിരുന്ന ശശികുമാര്‍ വിരമിച്ചത്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിന്റെ തുടര്‍ച്ചയായി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. ആരോപണത്തിന് പിന്നാലെ താന്‍ രാജി വച്ച് ഒഴിയാന്‍ തയ്യാറാണെന്ന് ശശികുമാര്‍ അറിയിച്ചിരുന്നു