Connect with us

KERALA

മാന്നാറിൽ വസ്ത്രവിൽപനശാലയിൽ വൻ തീപിടിത്തം

Published

on

ആലപ്പുഴ: പരുമല മാന്നാറിൽ വസ്ത്രവിൽപനശാലയിൽ വൻ തീപിടിത്തം. മെട്രോ സിൽക്സ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. രാവിലെ ആറ് മണിയോടെയാണ് കടയിൽ നിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു.
മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന വസ്ത്ര വിൽപന ശാലയ്ക്കാണ് തീപിടിച്ചത്. രണ്ടാം നിലയിലാണ് തീപിടിത്തം തുടങ്ങിയത്. സമീപത്തെ ഗോഡൗണിനും തീപിടിച്ചു. ആളപായമില്ല. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ഒൻപതരയോടെയാണ് കട അടച്ച് വീട്ടിലേക്ക് പോയതെന്ന് ഉടമ പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി

Continue Reading