Connect with us

KERALA

കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ കണ്ടെത്തി.സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്

Published

on

കൊല്ലം: കൊട്ടിയം തഴുത്തലയില്‍ കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ കണ്ടെത്തി. മുട്ടക്കാവ് സ്വദേശി സുധീര്‍ ഇന്നലെ ഉച്ചയോടെയാണ് കിണറിനുള്ളില്‍ അകപ്പെട്ടത്. സുധീറിന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

കൊട്ടിയം പുഞ്ചിരി ചിറയില്‍ കിണറ്റില്‍ റിങ്ങ് ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ സുധീര്‍ കിണറിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇ​ത് ഏകദേശം 60 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റാ​യി​രു​ന്നു. 

മണ്ണിനടിയിലായ ഇയാളെ കണ്ടെത്താനായി സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉച്ചക്ക് ഒരു മണിയോടെയാണ് സുധീര്‍ അപകടത്തില്‍ പെട്ടത്.പൊലീസിനും ഫയര്‍ഫോഴ്‌സിനും ഒപ്പം നാട്ടുകാരും പങ്കാളികളായാണ് സുധീറിനെ രക്ഷപെടുത്തിയത്.

Continue Reading