Connect with us

KERALA

മുഖ്യമന്ത്രിയുടെ പ്രസ്‌താവനക്ക് മറുപടിയുമായ് ഉമ തോമസ്

Published

on


കൊച്ചി: തൃക്കാക്കരയുടെ രാജകുമാരനാണ് പി.ടിയെന്ന് ഭാര്യ  ഉമ തോമസ്. അതുകൊണ്ടാണ് രാജകുമാരനെപ്പോലെ തൃക്കാക്കരക്കാർ അദ്ദേഹത്തെ യാത്രയാക്കിയത്. പി.ടി തോമസിനെ വിജയിപ്പിച്ചതിലൂടെ തൃക്കാക്കരക്കാർക്ക് അബദ്ധം പറ്റി എന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനക്ക് മറുപടി പറയുകയായിരുന്നു ഉമ തോമസ്. പി ടി തൃക്കാക്കരയെ സ്നേഹിച്ചു. തൃക്കാക്കര അദ്ദേഹത്തെയും സ്‌നേഹിച്ചു. അഭിമാനമായിരുന്നു തൃക്കാക്കരയ്‌ക്ക് പി.ടി തോമസ്. അബദ്ധം പറ്റിയത് പിണറായിക്കാണ് വ്യക്തിപരമായ ആക്ഷേപത്തിലേക്ക് കടക്കുന്നില്ലെന്നും ഉമ തോമസ് പറഞ്ഞു.
.സംഘപരിവാറിന്റെ ബി ടീമായി കോൺഗ്രസ് മാറിയെന്നും പി.ടി തോമസിനെ വിജയിപ്പിച്ചതിലൂടെ തൃക്കാക്കരക്കാർക്ക് അബദ്ധം പറ്റിയതായും കേരളം പ്രതീക്ഷിക്കുന്ന തരത്തിൽ പ്രതികരിക്കാൻ മണ്ഡലം തയ്യാറായിക്കഴിഞ്ഞെന്നുമാണ് മുഖ്യമന്ത്രി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത് ഇന്നലെ പ്രസംഗിച്ചത്.

Continue Reading