Connect with us

Crime

നടിയും മോഡലുമായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

Published

on

കോഴിക്കോട് : നടിയും മോഡലുമായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചെറുവത്തൂർ സ്വദേശി ഷഹന(20)​യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ വാടകവീട്ടിലായിരുന്നു സംഭവം നടന്നത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഒന്നര വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ചിട്ടുണ്ട്.

Continue Reading