KERALA
ട്വന്റി20-എഎപി സഖ്യം മനഃസാക്ഷി വോട്ട് ചെയ്യാൻ ആഹ്വാനം

കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ലെന്ന് ട്വന്റി20-എഎപി സഖ്യം. മനഃസാക്ഷി വോട്ടിനാണ് ജനക്ഷേമ സഖ്യത്തിന്റെ ആഹ്വാനം. അണികൾക്ക് ഉചിതമായ തീരുമാനമെടുക്കാം. ജയപരാജയങ്ങൾ തീരുമാനിക്കുന്ന നിർണായക ശക്തിയായ ജനക്ഷേമസഖ്യം മാറിയതായി ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ് പറഞ്ഞു.
ജനക്ഷേമവും വികസനവും മുന്നിൽ കണ്ടു പ്രവർത്തിക്കുന്ന രണ്ടു രാഷ്ട്രീയ സംവിധാനങ്ങളാണ് ട്വന്റി20യും എഎപിയും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രത്യേകിച്ച് മാറ്റങ്ങൾ ഉണ്ടാക്കില്ല. ഇക്കാരണത്താലണ് സ്ഥാനാർഥികളെ നിർത്താത്തത്.രാഷ്ട്രീയ, സാമൂഹിക സാഹചര്യം വിലയിരുത്തിയശേഷം എല്ലാവരും വോട്ട് ചെയ്യണമെന്നും. വോട്ടർമാർ പ്രലോഭനങ്ങളിലും സമ്മർദങ്ങളിലും വീഴരുതെന്നും സാബു പറഞ്ഞു.