Entertainment
പൊലീസ് മോശമായി പെരുമാറിയെന്ന് നടി അർച്ചന കവി

കൊച്ചി; രാത്രി ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ പൊലീസ് മോശമായി പെരുമാറിയെന്ന് നടി അർച്ചന കവി. തന്‍റെ ഇൻസ്റ്റഗ്രാമിലൂടെയാണ് പൊലീസിനെതിരെ രൂക്ഷവിമർശനവുമായി നടി എത്തിയിരിക്കുന്നത്. ഫോർട്ടുകൊച്ചി സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയാണ് നടി പരാതി ഉന്നയിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റ്
ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയിൽ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ നിർത്തി ചോദ്യം ചെയ്തു. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു. അവർ പരുക്കന്‍ ഭാഷയിലാണ് പെരുമാറിയത്. ഞങ്ങൾക്കത് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. ഞങ്ങൾ വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ, എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് അവർ ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ, അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു. ഞങ്ങൾക്ക് ഒരു പ്രശ്‌നമുണ്ടാകുമ്പോൾ ഞങ്ങൾ അവരുടെ അടുത്തേക്ക് പോകണമെന്ന് അവർ ആഗ്രഹിക്കുന്നു.