Connect with us

Entertainment

ചലച്ചിത്ര അവാർ‌ഡ് :വിമർശനങ്ങൾക്ക് മറുപടി നൽകി മന്ത്രി സജി ചെറിയാൻ

Published

on

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർ‌ഡ് നിർണയത്തെക്കുറിച്ച് വിവിധ കോണുകളിൽ നിന്നുയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകി മന്ത്രി സജി ചെറിയാൻ. ജൂറിയുടേത് അന്തിമവിധിയാണെന്നും ഇന്ദ്രൻസിന് തെറ്റിദ്ധാരയുണ്ടായതാകാമെന്നും മന്ത്രി പറഞ്ഞു. ജൂറിയ്‌ക്ക് പരമാധികാരം നൽകി. ഹോം സിനിമ കണ്ടെന്നാണ് ജൂറി ചെയർമാൻ പറഞ്ഞത്. ജൂറി എല്ലാ സിനിമകളും കണ്ടു എന്നാണ് പറഞ്ഞത്. ഹോം സിനിമ പരിഗണിക്കാത്തതിന് നിർമ്മാതാവിന്റെ പേരിലുള‌ള കേസ് ഒരു ഘടകമായിട്ടില്ല. ജോജു ജോർജിന് അവാർഡ് കിട്ടിയത് നന്നായി അഭിനയിച്ചതിനാണ്. നന്നായി അഭിനയിച്ചവർക്കല്ലേ അവാർഡ് നൽകാനാകൂ. കോൺഗ്രസുകാർ ആരെങ്കിലും നന്നായി അഭിനയിച്ചാൽ വേണമെങ്കിൽ അടുത്തതവണ അവാർഡിന് പരിഗണിക്കാം. ഇതിനുവേണ്ടി വേണമെങ്കിൽ പ്രത്യേക ജൂറിയെത്തന്നെ വയ്‌ക്കാമെന്നും മന്ത്രി പരിഹസിച്ചു.

Continue Reading