Crime
യുവനടിയെ പീഡിപ്പിച്ച കേസിൽ വിദേശത്തേക്ക് കടന്ന വിജയ് ബാബു കൊച്ചിയിലെത്തി

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ വിദേശത്തേക്ക് കടന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു കൊച്ചിയിലെത്തി. രാവിലെ ഒമ്പത് മണിയോടെയാണ് നടൻ സഞ്ചരിച്ച വിമാനം കൊച്ചിയിൽ എത്തിയത്. കോടതി ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെയാണ് ഒരു മാസത്തിന് ശേഷം നടൻ നാട്ടിലേക്ക് തിരികെയെത്തുന്നത്.
കോടതിയിൽ തനിക്ക് വിശ്വാസമുണ്ടെന്ന് വിജയ് ബാബു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസുമായി സഹകരിക്കുമെന്നും നടൻ വ്യക്തമാക്കി.കേസിൽ നടന് ഇന്നലെ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകിയിരുന്നു. വിജയ് ബാബുവിന്റെ അറസ്റ്റ് വ്യാഴാഴ്ച വരെയാണ് തടഞ്ഞത്. ദുബായിൽ നിന്ന് ഇന്ന് കൊച്ചിയിലെത്താൻ വിജയ് ബാബു എടുത്ത ഫ്ലൈറ്റ് ടിക്കറ്റിന്റെ പകർപ്പ് നേരത്തെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഹർജി വീണ്ടും പരിഗണിക്കുന്ന ജൂൺ രണ്ടുവരെ അറസ്റ്റ് തടഞ്ഞത്.