KERALA
ക്യാപ്റ്റന്‍ നിലം പരിശായി. സര്‍ക്കാര്‍ രാജിവെക്കണം- കെ.സുധാകരന്‍

കണ്ണൂര്‍- ക്യാപ്റ്റന്‍ നിലം പരിശായെന്നും ഓരോ റൗണ്ട് ഫലം പ്രഖ്യാപിക്കുമ്പോഴും ഇടതുപക്ഷം പിറകോട്ട് പോകുകയായിരുന്നുവെന്നും ഈ തെരഞ്ഞെടുപ്പ് ഇടതുപക്ഷ സര്‍ക്കാറിന്റെ നിലില്‍പ്പിന്റെ ചോദ്യം ചിഹ്നമായിരുന്നുവെന്നും കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍ പറഞ്ഞു. സര്‍ക്കാറിന്റെ വിലയിരുത്തലാണ് ഈ തെരഞ്#ടെുപ്പെന്ന് കോടിയേരി പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസും ഇത് തന്നെ പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ഇടതുപക്ഷ സര്‍ക്കാറിന്റെ വിലയിരുത്തലായിരുന്നുെന്ന്. ജനഹിതം മാനിച്ച് മുഖ്യമന്ത്രി രാജിവെക്കണം. ഈ സര്‍ക്കാര്‍ ജനഹിതം മാനിച്ച് രാജിവെക്കണം. ഭൂരിപക്ഷം 20,000 കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത.് സ്വല്‍പ്പം ആത്മാഭിമാനമുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവെക്കണം. കള്ള വോട്ട് ചെയ്യാന്‍ കണ്ണൂരില്‍ നിന്നടക്കം സി.പി.എം പ്രവര്‍ത്തകര്‍ തൃക്കാക്കരയില്‍ പോയിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് കള്ള ഐ.ഡി കാര്‍ഡുകള്‍ ഉണ്ടാക്കിയതായും സുധാകരന്‍ പറഞ്ഞു. കള്ള വോട്ട് ചെയ്തിട്ടും ഇത്രയധികം വോട്ട് യു.ഡി.എഫിന് ലഭിച്ചെങ്കില്‍ കള്ള വോട്ടില്ലെങ്കില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം എത്രയെന്ന് ജനത്തിന് ചിന്തിക്കാന്‍ പറ്റുന്നതേയുള്ളൂ.
കെ.റയില്‍ വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ന്യായം ശരിയെന്ന് തെളിഞ്ഞു. സര്‍ക്കാറിന്റെ ഹുങ്കിനുള്ള മറുപടികൂടിയാണിത.് സര്‍വ്വേ കല്ലിടലിന്റെ പേരില്‍ തൃക്കാക്കര ഭാഗത്തും നിരവധി പേര്‍ക്ക് സഹനം സഹിക്കേണ്ടി വന്നു.അതിനാല്‍ തന്നെ ജനഹിതം മാനിച്ച് കെ.റയില്‍ പദ്ധതിക്കെതിരെ സര്‍ക്കാര്‍ മാറി ചിന്തിക്കണമെന്നും സുധാകരന്‍ പറഞ്ഞു.