KERALA
തോൽവി സമ്മതിച്ച് സിപിഎം.

കൊച്ചി : അന്തിമഫലം പുറത്തുവരുന്നതിനു മുൻപുതന്നെ തോൽവി സമ്മതിച്ച് സിപിഎം. തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ . ഇങ്ങനെ ഫലം പ്രതീക്ഷിച്ചില്ല. ഇത്രയും ഭൂരിപക്ഷം വരുമെന്ന് കരുതിയില്ല. പ്രചാരണം വൻരീതിയിലായിരുന്നു, പോരായ്മ പരിശോധിക്കുമെന്നും മോഹനൻ പറഞ്ഞു.തിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിട്ടില്ല. 99 സീറ്റുള്ള ഒരു മുന്നണി അതു നൂറാക്കാൻ ശ്രമിച്ചു. അതിനുവേണ്ടി പ്രയത്നിച്ചെന്നതും ശരിയാണ്.എന്നാൽ ഇത് ഉപതിരഞ്ഞെടുപ്പാണ്. ഭരണം വിലയിരുത്താൻ സംസ്ഥാന തിരഞ്ഞെടുപ്പു വേണം. രാഷ്്ട്രീയത്തിന്റെ വിലയിരുത്തലാണ് നടന്നത്. മുഖ്യമന്ത്രി നേരിട്ടല്ല തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.