KERALA
കെ.റയില്‍ കല്ല് പിഴുതെറിഞ്ഞ് വിജയക്കല്ലിട്ട് ഉമാ തോമസ്

കൊച്ചി- സെഞ്ച്വറിയടിക്കാനുള്ള ക്യാപ്റ്റന്റെ മോഹം പൊളിച്ച് തൃക്കാക്കരയുടെ ചരിത്രത്തിലെ വന്‍ വിജയം നേടാന്‍ തുനിഞ്ഞിറങ്ങിയ ഉമാ തോമസ് ലീഡ് ഓരോ നിമിഷവും ഉയര്‍ത്തുകയാണ്. 15505 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇപ്പോള്‍ യു.ഡി.എഫ് നേടിയത.് പി.ടി തോമസിന്റെ ഭൂരിപക്ഷമാണ് ഉമാ തോമസ് മറികടന്നത.് വെടിക്കെട്ട് വിജയവുമായ് യു.ഡി.എഫ് നീങ്ങുമ്പോള്‍ തിരുവന്തപുംര എ.കെ.ജി സെന്ററിലും എറണാകുളത്തെ ലെനിന്‍ സെന്ററിലും മ്ലാനതയാണ്. എല്‍.ഡി.എഫ് ക്യാമ്പിലുണ്ടാക്കിയ ജോ ഷോക്ക് സി.പി.എം പ്രവര്‍ത്തകരിലും ഏറെ വേദനയുണ്ടാക്കി. തോറ്റാലും ഇത്രയധികം വോട്ടുകള്‍ ഉമാ തോമസ് നേടുമെന്ന് ഒരിക്കലും സി.പി.എം നേതാക്കള്‍ പോലും പ്രതീക്ഷിച്ചതല്ല. കെ.റയിലിന് റെഡ് സിഗ്നല്‍ നല്‍കി പ്രതിപക്ഷം തൃക്കാക്കരയില്‍ നിറഞ്ഞാടിയപ്പോള്‍ അത് കോണ്‍ഗ്രസിന് തന്നെ പുതുജീവനാണ് നല്‍കിയത.് നിരാശ ബാധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഇത് തെല്ലൊന്നുമല്ല ആശ്വാസം നല്‍കിയത.് കെ.സുധാകരനും വി.ഡി സതീശനും ഉള്‍പ്പെട്ട ടീമിന് നല്‍കുന്ന ആത്മവിശ്വാസം തന്നെയാണിത.് യഥാര്‍ത്ഥ്യ ക്യാപ്റ്റന്‍ വി.ഡി സതീശന്നെ് ഹൈബി ഈഡനെപ്പോലുള്ള നേതാക്കള്‍ തന്നെ ട്രോളി കഴിഞ്ഞു. മുഖ്യമന്ത്രി തന്നെ നേരിട്ട് നിയന്ത്രിച്ച ഒരു തെരഞ്#ടെുപ്പിലെ ദയനീയ തോല്‍വി വരും ദിവസങ്ങളില്‍ ഇടതു ക്യാമ്പില്‍ പൊട്ടിത്തെറിക്ക് തന്നെ ഇടയാക്കും.