KERALA
പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചു. ഒരു നിമിഷം താമസിക്കാതെ രാജിവയ്ക്കണമെന്നു പി.സിജോർജ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ തന്റെ പ്രചാരണവും എൻഡിഎയ്ക്ക് ഗുണം ചെയ്തില്ലെന്ന് പി സി ജോർജ്. എൻഡിഎയ്ക്ക് ലഭിക്കേണ്ടിയിരുന്ന വോട്ടുകൾ പിണറായി വിരുദ്ധതമൂലം ഉത തോമസിന് ലഭിച്ചുവെന്നും പി സി ജോർജ് പറഞ്ഞു. തൃക്കാക്കരയിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചു. അതിനാൽതന്നെ ഒരു നിമിഷം താമസിക്കാതെ പിണറായി രാജിവയ്ക്കണമെന്നും ജോർജ് പറഞ്ഞു.
.തൃക്കാക്കരയിൽ എൻഡിഎയ്ക്ക് ഇതുവരെ 10110 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. അതേസമയം, യു ഡി എഫിന്റെ ഉമ തോമസ് ചരിത്ര വിജയത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. 53661 വോട്ടുകൾ നേടി ഉമ തോമസ് 20481 വോട്ടിന് ലീഡ് ചെയ്യുകയാണ്.