KERALA
പി.ടിയുടെ ഉമ ക്യാപ്റ്റനെ ഇരുത്തിയത് കാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍

്
തൃക്കാക്കര- പി.ടി തോമസിനെയും ബെന്നി ബെഹനാനെയും പിന്‍തള്ളി ചരിത്ര ഭൂരിപക്ഷം നേടി ഉമാ തോമസ് വിജയം കൊയ്തു. 25112 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉമാ തോമസ് മിന്നും വിജയം കൊയതത്. തൃക്കാക്കരയിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ഉമ നേടിയത് പി.ടിയെന്ന വ്യക്തിയുടെ നിലപാടിന്റെ ശക്തമായ അംഗീകാരം കൂടിയായി മാറുകയാണ്. വിജയ കളഭം ചാര്‍ത്തി പി.ടിയുടെ പ്രിയതമ നിയമസഭയിലേക്ക് കടന്ന് ചെല്ലുമ്പോള്‍ അതും മറ്റൊരു ചരിത്ര നിയോഗമായി മാറുകയാണ്. ഇത്തവണ നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക വനിതാ എം.എല്‍.എ കൂടിയാവുകയാണ് ഉമാ തോമസ്. സമാനതകളില്ലാത വിജയമാണ് ഉമ നേടിയത.് ഉമാ തോമസ് നേടിയത് 70101 വോട്ടാണ്. ജോ ജോസഫിന്45836 വോട്ടേ നേടാനായുള്ളൂ. ബി.ജെ.പി സ്ഥാനാര്‍ത്ഥി രാധാകൃഷ്ണന് 12 590 വോട്ട് മാത്രം നേടി മൂന്നാം സ്ഥാനത്തെത്തി. ഭരണ മുന്നണി തൃക്കാക്കര മണ്ഡലത്തെ ഇളക്കി മറിച്ചിട്ടും അതിനെയൊന്നും ഗൗനിക്കാതെ കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി നിന്ന തെരഞ്#ടെുപ്പെന്ന പ്രത്യേകത കൂടി ഈ ഉപ തെരഞ്ഞെടുപ്പിനുണ്ടായിരുന്നു.