NATIONAL
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ സ്ഥാനാർഥി ദ്രൗപതി മുർമു

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ സ്ഥാനാർഥിയായി ദ്രൗപതി മുർമുവിനെ തിരഞ്ഞെടുത്തു. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറും പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവുമാണ് ദ്രൗപതി മുർമു ഒഡീഷ സ്വദേശിയാണ് .
ഒഡീഷയിൽ ബിജെപി – ബിജെഡി സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്ന സമയത്ത് സഹ മന്ത്രി സ്ഥാനം വഹിച്ചിരുന്നു. 2000 മുതൽ 2006 വരെ നിയമസഭാ അംഗവുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ഓഫീസിൽ ചേർന്ന പാർലമെന്ററി യോഗത്തിൽ വെച്ചായിരുന്നു സ്ഥാനാർഥി നിർണയം.
കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവ് അനുസൂയ ഉയ്കെ, കര്‍ണാടക ഗവര്‍ണര്‍ തവാര്‍ചന്ദ് ഗഹലോത്ത് തുടങ്ങിയവരുടെ പേരുകളായിരുന്നു ദ്രൗപതി മുർമുവിന്റെ പേരിനൊപ്പം എൻ.ഡി.എയുടെ പരിഗണനയിൽ വന്നിരുന്നത്.