NATIONAL
രാഷ്ട്രപതി സ്ഥാനാർത്ഥിയായി തൃണമൂൽ കോൺഗ്രസ് നേതാവ് യശ്വന്ത് സിൻഹയെ തിരഞ്ഞെടുത്തു
ന്യൂഡൽഹി: അനിശ്ചിതത്വത്തിനുമൊടുവിൽ പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി തൃണമൂൽ കോൺഗ്രസ് നേതാവ് യശ്വന്ത് സിൻഹയെ തിരഞ്ഞെടുത്തു. പ്രതിപക്ഷത്തെ 17 പാർട്ടികൾ ചേർന്ന് ഏകകണ്ഠേനയാണ് സിൻഹയെ തിരഞ്ഞെടുത്തതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി ആദ്യം മുതൽക്കേ സാദ്ധ്യത കൽപ്പിച്ചിരുന്നവരിൽ ഒരാളാണ് സിൻഹ. ബീഹാറില്‍ നിന്നുള്ള രാഷ്ട്രീയ നേതാവും ബി.ജെ.പിയുടെ മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്നു യശ്വന്ത് സിന്‍ഹ.തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധതനാണെന്ന് സിന്‍ഹ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ സിന്‍ഹയുമായി കഴിഞ്ഞ ദിവസം സംസാരിക്കുകയും ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളിൽ നിന്ന് വിട്ടുനില്‍ക്കാന്‍ സമയമായെന്നാണ് സിൻഹ കുറിപ്പിലൂടെ അറിയിച്ചത്. തന്റെ തീരുമാനം മമത ബാനര്‍ജി അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു
