International
അഫ്‌ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ 280 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ 280 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്. നൂറ്റമ്പതിലധികം പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്.ഇന്നലെ രാത്രിയാണ് തെക്ക്കിഴക്കൻ നഗരമായ ഖോസ്റ്റിൽ നിന്ന് 44 കിലോമീറ്റർ (27 മൈൽ) അകലെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. അഫ്‌ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലും പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞതായി റിപ്പോർട്ടുണ്ട്.