Crime
പൊലീസ് ക്വാട്ടേഴ്‌സിലെ കൂട്ടമരണവുമായി ബന്ധപ്പെട്ട് പൊലീസുകാരന്റെ കാമുകി അറസ്റ്റിൽ

ആലപ്പുഴ: പൊലീസ് ക്വാട്ടേഴ്‌സിലെ കൂട്ടമരണവുമായി ബന്ധപ്പെട്ട് പൊലീസുകാരനായ റെനീസിന്‍റെ കാമുകി ഷഹാനെയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മക്കളെ കൊലപെടുത്തി അമ്മ ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. റെനീസിനെ കല്യാണം കഴിക്കാൻ ഷഹാന സമ്മർദ്ദം ചെലുത്തി. നജ്‌ലയും മക്കളും ഒഴിയണം എന്നായിരുന്നു ആവശ്യം. അല്ലെങ്കിൽ ഭാര്യയായി താമസിക്കാൻ നിർബന്ധിച്ചു. 6 മാസം മുമ്പ് ഫ്ളാറ്റിൽ എത്തി നജ്‌ലയെ ഭീഷണിപ്പെടുത്തി. ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ഫ്ളാറ്റിലെത്തി വഴക്കിട്ടുവെന്നാണ് പൊലിസിന്‍റെ കണ്ടെത്തൽ.
കഴിഞ്ഞ മെയ് പത്തിനാണ് ആലപ്പുഴ കുന്നുംപുറത്തെ എആർ ക്യാംപ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന കൊല്ലം കേരളപുരം സ്വദേശി നജ് ല (27) മക്കളായ ടിപ്പുസുൽത്താൻ അഞ്ച്, മലാല ഒന്നരവയസ് എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തി ശേഷം നജ് ല തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലിസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവും സിവിൽ പോലിസ് ഓഫിസറുമായ റെനീസ് റിമാൻഡിലാണ്.