Connect with us

Crime

രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വൻ സ്വീകരണം ഒരുക്കാൻ ഡിസിസി

Published

on

വയനാട്: കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിൽ സംഘർഷം മുറുകുന്നതിനിടെ വയനാട് സന്ദർശനത്തിനൊരുങ്ങി രാഹുൽ . മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഈ മാസം മുപ്പതിന് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തും. കോൺഗ്രസ് നേതാവിന് വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു.
ഇന്നലെയാണ് ബഫർ സോൺ വിഷയത്തിൽ വയനാട് എം പി ഇടപെടുന്നില്ലെന്നാരോപിച്ച് എസ് എഫ് ഐ പ്രവർത്തക‌ർ കൽപ്പറ്റയിലെ ഓഫീസിൽ അതിക്രമിച്ചു കയറി സാധനങ്ങൾ അടിച്ചുതകർത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ വമ്പൻ പ്രതിഷേധ റാലി നടത്താനൊരുങ്ങുകയാണ് കോൺഗ്രസ്. ഇന്ന് മൂന്ന് മണിയോടെ പ്രതിഷേധ റാലിയും യോഗവും നടക്കും.അക്രമ സംഭവങ്ങൾക്ക് പിന്നാലെ എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 എസ് എഫ് ഐ പ്രവർത്തകർ അറസ്റ്റിലായിരുന്നു. അക്രമം തടയുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന വ്യാപക കൽപ്പറ്റ ഡി വൈ എസ് പിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ,കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകര ൻ എന്നിവർ ഇന്ന് വയനാട്ടിലെത്തുന്നുണ്ട്.

Continue Reading