Connect with us

NATIONAL

മഹാരാഷ്ട്ര സർക്കാ‌ർ നാളെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്ക ണം

Published

on

മുംബൈ:  മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാ‌രിനോട് നാളെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ഭഗത് സിംഗ് കോഷിയാരി ആവശ്യപ്പെട്ടു.  ഗുവാഹത്തിയിലുള്ള വിമത എംഎൽഎമാരും നാളെ രാവിലെ മുംബയിൽ തിരികെയെത്തുമെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
നാളെ വൈകിട്ട് അഞ്ച് മണിക്കകം നടപടികൾ പൂർത്തിയാക്കണമെന്നാണ് ഗവർണറുടെ നിർദേശം. വിശ്വാസ വോട്ടെടുപ്പ് നടപടികൾ ചിത്രീകരിക്കാനും നിർദേശമുണ്ട്. വിശ്വാസവോട്ടെടുപ്പിനായി ബിജെപിയും സ്വതന്ത്ര എംഎൽഎമാരും ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു. എട്ട് സ്വതന്ത്ര എംഎൽഎമാരും ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകിയിരുന്നു.അതേസമയം, ബിജെപിയുടെ കോർ കമ്മിറ്റി യോഗം ഇന്ന് മുംബയിൽ നടക്കും. എംഎൽഎമാരോടെല്ലാം മുംബയിലേയ്ക്കെത്താൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്ധവ് താക്കറെയുടെ അദ്ധ്യക്ഷതയിൽ ഇന്ന് മന്ത്രിസഭാ യോഗവും ചേരും.

Continue Reading