Connect with us

KERALA

പൊറുക്കുക എന്ന വാക്ക് ഓര്‍മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100 മാര്‍ക്കെന്ന് നടന്‍ ജോയ് മാത്യു.

Published

on

കോഴിക്കോട് ; പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓര്‍മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100 മാര്‍ക്കെന്ന് നടന്‍ ജോയ് മാത്യു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്റെ ഓഫീസ് ആക്രമിച്ചതില്‍ പ്രതികരിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ചായിരുന്നു നടന്‍ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

‘പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓര്‍മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100’, എന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്.

ജോയ് മാത്യുവിന്‍റെ വാക്കുകളെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. ”സ്വന്തം പിതാവിന്‍റെ ഘാതകരോട് വരെ പൊറുത്തവരാണ്, പിന്നെയല്ലെ ഇവര്‍, ഇന്ദിരാജിയുടെ കൊച്ചു മോനല്ലേ … അവര്‍ക്കിങ്ങിനെയല്ലേ പറ്റൂ ..അയാള്‍ രാജകുമാരനാണ്.. കാപട്യങ്ങള്‍ ഇല്ലാത്ത യഥാര്‍ത്ഥ നായകന്‍”, എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വന്ന കമന്റുകള്‍.

നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും അക്രമം നടത്തിയത് കുട്ടികളാണ്. കുട്ടികളായതുകൊണ്ട് അവരോട് പരിഭവവും ദേഷ്യവുമില്ലെന്നും രാഹുല്‍ ?ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുട്ടികളുടെ ഈ പ്രവര്‍ത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം ഇന്നും തുടരും. രാവിലെ 11ന് വയനാട് നെന്മേനി പഞ്ചായത്തിലെ കോളിയാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറത്തേക്ക് തിരിക്കുന്ന രാഹുല്‍ ഗാന്ധി വണ്ടൂരില്‍ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. പിന്നീട് മലപ്പുറം ജില്ലയില്‍ തുടരുന്ന രാഹുല്‍ നാളെ അഞ്ച് പൊതു പരിപാടികളില്‍ പങ്കെടുക്കും. രാഹുലിന്റെ സന്ദര്‍ശനം പരിഗണിച്ച് മലപ്പുറം ജില്ലയിലും പൊലീസ് കനത്ത സുരക്ഷ ഒരുക്കി.

Continue Reading