Connect with us

KERALA

കടബാദ്ധ്യതയെ തുടർന്ന് പളനിയിൽ മലയാളി ദമ്പതികൾ ജീവനൊടുക്കി

Published

on

പാലക്കാട്: കടബാദ്ധ്യതയെ തുടർന്ന് പളനിയിൽ മലയാളി ദമ്പതികൾ ജീവനൊടുക്കി. പാലക്കാട് ആലത്തൂർ സ്വദേശികളായ സുകുമാരനും സത്യഭാമയുമാണ് മരിച്ചത്. ലോഡ്ജിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്.
തങ്ങൾ ജീവനൊടുക്കുകയാണെന്ന് ബന്ധുക്കൾക്ക് വാട്സാപ്പിൽ സന്ദേശവും ഇവർ അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോഡ്ജിലെ ഉത്തരത്തിൽ തൂങ്ങിമരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്. പളനി ടൗൺ പൊലീസ് ഇവരുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. മൃതദേഹം ഇൻക്വസ്റ്റിനും പോസ്റ്റ്മോ‍ർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Continue Reading