NATIONAL
ഷിന്ദേ സര്‍ക്കാര്‍ വിശ്വാസം നേടി അനുകൂലിച്ച് 164 എംഎല്‍എമാര്‍ വോട്ട് ചെയ്തു

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഏക്‌നാഥ് ഷിന്ദേ സര്‍ക്കാര്‍ വിശ്വാസം നേടി. വിശ്വാസ വോട്ടെടുപ്പിനിടയിലും ഉദ്ധവ് പക്ഷത്തെ ഒരു ശിവസേന എംഎല്‍എയെ കൂടി ഷിന്ദേ പക്ഷത്തേക്ക് മാറി.
ഷിന്ദേ സര്‍ക്കാരിനെ അനുകൂലിച്ച് 164 എംഎല്‍എമാര്‍ വോട്ട് ചെയ്തു. 99 എംഎല്‍എമാര്‍ അവിശ്വാസം രേഖപ്പെടുത്തി.ഞായറാഴ്ച നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പിനേക്കാള്‍ എട്ടു വോട്ടുകളുടെ കുറവുണ്ടായിട്ടുണ്ട് പ്രതിപക്ഷത്തിന്.288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ 144 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.