Crime
ഷാജ് കിരണിന് ഇ.ഡി യുടെ നോട്ടീസ്

കൊച്ചി: ഷാജ് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ നോട്ടീസ്. സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ഇ.ഡി. നോട്ടീസ് നല്‍കിയിരിക്കുന്നത്.കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് ഷാജ് കിരണിനെതിരേ സ്വപ്‌ന സുരേഷ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ സ്വപ്‌നയുടെ ആരോപണങ്ങളെല്ലാം ഷാജ് കിരണ്‍ നിഷേധിച്ചിരുന്നു.
നേരത്തെ കെ.ടി. ജലീല്‍ നല്‍കിയ ഗൂഢാലോചനാക്കേസില്‍ പ്രത്യേക അന്വേഷണസംഘവും ഷാജ് കിരണിനെ ചോദ്യംചെയ്തിരുന്നു. രണ്ടുതവണയാണ് പ്രത്യേക അന്വേഷണസംഘം ഇയാളില്‍നിന്ന് മൊഴിയെടുത്തത്. ഇതിനുപിന്നാലെയാണ് ഇ.ഡി.യും ഷാജ് കിരണിനെ ചോദ്യംചെയ്യാനിരിക്കുന്നത്.