Connect with us

KERALA

ഉദുമ മുൻ എം എൽ എയും സി പി എം നേതാവുമായ പി രാഘവൻ അന്തരിച്ചു

Published

on

കാസർകോട്: ഉദുമ മുൻ എം എൽ എയും സി പി എം നേതാവുമായ പി രാഘവൻ (77) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം.1991ലും,1996 ലും ഉദുമ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുപ്പത്തിയേഴ് വർഷത്തോളം സി പി എം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. എൽ ഡി എഫ് ജില്ലാ കൺവീനർ, ദിനേശ് ബീഡി ഡയറക്ടർ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, കാസർകോട് ജില്ലാ പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.ഇരുപത്തിയഞ്ചിലേറെ സഹകരണ സംരംഭങ്ങൾക്ക്‌ കാസർകോട്‌ ജില്ലയിൽ തുടക്കം കുറിച്ചിട്ടുള്ള രാഘവൻ മുന്നാട്‌ സ്വദേശിയാണ്. ഭാര്യ: കമല. മക്കൾ: അരുൺ കുമാർ (ഏഷ്യാനെറ്റ്‌ ന്യൂസ്‌ ദുബായ്‌ ലേഖകൻ), അജിത്‌ കുമാർ.

Continue Reading