International
മഹിന്ദ അബേയ്‌വർധനേ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്

കൊളംബോ: രാജ്യത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്റ് ഗോതാബയ രാജപക്‌സെ ഒളിച്ചോടുകയും രാജി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ സ്പീക്കർ മഹിന്ദ യാപ്പ അബേയ്‌വർധനേ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാകും. താത്കാലിക പ്രസിഡന്റായാണ് ചുമതലയേൽക്കുന്നത്. ഒരു മാസത്തിന് ശേഷം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന് ശേഷിക്കുന്ന രണ്ടു വർഷം അധികാരത്തിലിരിക്കാം. രാജ്യത്ത് സമാധാനം നിലനിർത്താൻ സഹകരിക്കണമെന്നും പിരിഞ്ഞുപോകണമെന്നും സംയുക്ത സൈനിക മേധാവി ജനറൽ ഷാവേന്ദ്ര സിൽവ പ്രക്ഷോഭകരോട് അഭ്യർത്ഥിച്ചു.