Connect with us

KERALA

ചോറൂണിനിടെ ആനക്കൊട്ടിലിന്റെ കോൺക്രീറ്റ് ഇളകി വീണ് കുഞ്ഞിന്റെ അമ്മക്ക് പരിക്കേറ്റു

Published

on

ആലപ്പുഴ: കുഞ്ഞിന്റെ ചോറൂണിനിടെ ആനക്കൊട്ടിലിന്റെ മേൽഭാഗത്തെ കോൺക്രീറ്റ് ഇളകി വീണ് അപകടം. കുഞ്ഞിന്റെ അമ്മയുടെ തലയിലാണ് കോൺക്രീറ്റ് കഷ്‌ണം വീണത്. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കലവൂർ ക്ഷേത്രത്തിൽ രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. അഞ്ചുമാസം പ്രായമുള്ള അഭയ ദേവിന്റെ ചോറൂണിനിടെയാണ് കലവൂർ ചിന്നമ്മ കവല സ്വദേശി ആര്യയ്ക്ക് പരിക്കേറ്റത്.ചോറൂണിനായി കുഞ്ഞിനെ ആനക്കൊട്ടിലിൽ ഇരുത്തിയതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. ആര്യയുടെ തലയിൽ നാല് തുന്നൽ വേണ്ടി വന്നുവെന്ന് ഡോക്ടർ അറിയിച്ചു. കുഞ്ഞ് അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Continue Reading