Crime
സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ സബ്മിഷന് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉന്നയിച്ച സബ്മിഷന്‍ നോട്ടീസില്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സ്പീക്കര്‍ എ.ബി രാജേഷ് അനുമതി നിഷേധിച്ചു.
അടിയന്തരപ്രമേയമായി വിഷയം സഭ ചര്‍ച്ചചെയ്തിരുന്നുവെന്നും സ്പീക്കര്‍ ചൂണ്ടിക്കാണിച്ചു. വിഷയം സംസ്ഥാനത്തിന്റെ അധികാരത്തില്‍ പെടാത്ത വിഷയമാണെന്ന് മന്ത്രി പി. രാജീവ് ക്രമപ്രശ്‌നം ഉന്നയിച്ചു.
മറുപടിയില്ലാത്തതിനാലാണ് ലിസ്റ്റ് ചെയ്ത സബ്മിഷന്‍ ഒഴിവാക്കിയതെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. ഗൗരവമേറിയ വിഷയമാണ് സംസ്ഥാനത്ത് നടന്നതെന്നും അത് ചര്‍ച്ചചെയ്യാതെ നാടകമാണ് നടത്തിയതെന്നും ആര്‍ക്കുവേണ്ടി സ്വര്‍ണം കൊണ്ടുവന്നുവെന്നതിന് മറുപടിയില്ലാത്തതിനാലാണ് നാടകമെന്നും ആരോപിച്ചാണ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.