Connect with us

HEALTH

ജൂലായ് 15 മുതൽ പ്രായപൂർത്തിയായ എല്ലാവർക്കും സൗജന്യ കൊവിഡ് ബൂസ്റ്റർ ഡോസ്

Published

on

ന്യൂഡൽഹി: ജൂലായ് 15 മുതൽ 75 ദിവസത്തേയ്ക്ക് പ്രായപൂർത്തിയായ എല്ലാവർക്കും സർക്കാ‌ർ കേന്ദ്രങ്ങളിൽ സൗജന്യ കൊവിഡ് ബൂസ്റ്റർ ഡോസ് നൽകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ പ്രചാരണപദ്ധതിയായ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ വാക്സിൻ വിതരണം നടത്തുന്നത്.
രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് 15,000 കടന്ന വേളയിലാണ് പുതിയ തീരുമാനം. 18- 59 വയസ് പ്രായമുള്ളവരിൽ ഒരു ശതമാനത്തിൽ താഴെ മാത്രം ആളുകളാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്. 60 വയസിന് മുകളിൽ പ്രായമുള്ളവർ, ആരോഗ്യ, മുൻനിര പ്രവർത്തകർ എന്നിവരടങ്ങുന്ന 16 കോടി ജനസംഖ്യയിൽ 26 ശതമാനം ആളുകളും ബൂസ്റ്റർ ഡോസ് സ്വീകരിച്ചു.

Continue Reading