Crime
എം എം മണിയെ പിന്തുണച്ച് സിപിഎം

തിരുവനന്തപുരം: വിവാദ പ്രസ്താവനയില്‍ എം എം മണിയെ പിന്തുണച്ച് സിപിഎം. കെ കെ രമയ്ക്കെതിരായ എം എം മണിയുടെ പ്രസ്താവനയില്‍ അണ്‍പാര്‍ലമെന്‍ററിയായി ഒന്നുമില്ല .നിയമസഭയ്ക്ക് അകത്ത് നടന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണ്. പാര്‍ട്ടി എം എം മണിയുടെ പ്രസ്താവന ചര്‍ച്ച ചെയ്തിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ടി പി ചന്ദ്രശേഖരന്‍റെ വിധി നിശ്ചയിച്ചത് പാര്‍ട്ടി കോടതിയിലാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആക്ഷേപത്തിനും കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറഞ്ഞു. സിപിഎമ്മിന് അങ്ങനെയൊരു കോടതിയുമില്ലെന്നും ഏകപക്ഷീയമായി ഇത്തരം കാര്യങ്ങള്‍ പറയുന്നത് ശരിയല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
എം എം മണിയുടെ പ്രസ്താവനയെക്കുറിച്ച് ഇ കെ വിജയന്‍ നിയമസഭയെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ച് തനിക്കറിയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.