Connect with us

Entertainment

കേരളത്തിലേത് ഫാസിസ്റ്റ് ഭരണകൂടമാണെന്ന് നടന്‍ ഹരീഷ് പേരടി

Published

on

കോഴിക്കോട്: കേരളത്തില്‍ രണ്ട് നാളുകള്‍ക്കുള്ളില്‍ അപമാനിക്കപ്പെട്ടത് മൂന്ന് സ്ത്രീകളെന്ന് നടന്‍ ഹരീഷ് പേരടി. കേരളത്തിലേത് ഫാസിസ്റ്റ് ഭരണകൂടമാണെന്ന് നടന്‍ ഹരീഷ് പേരടി വിമര്‍ശിച്ചു. സംവിധായിക കുഞ്ഞില മാസിലാമണി, സിപിഐ നേതാവ് ആനി രാജ, എംഎല്‍എ കെ.കെ.രമ എന്നിങ്ങനെ മൂന്ന് സ്ത്രീകളെയാണ് അധികാര അഹങ്കാരങ്ങള്‍ അപമാനിച്ചതെന്ന് ഹരീഷ് പേരടി വിമര്‍ശിച്ചു.

കോഴിക്കോട്ടെ കോളാമ്പിയില്‍ വെറും സവര്‍ണ്ണ തുപ്പലുകള്‍ മാത്രം മതിയെന്ന് മൂന്‍കൂട്ടി നിശ്ചയിച്ചിവരാണ് വനിതാ ചലചിത്ര മേളയില്‍ കുഞ്ഞില മാസിലാമണിയുടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാത്തതെന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരു മികച്ച സിനിമയുടെ സംവിധായികയെയാണ് തൂക്കി വലിച്ച് കടക്ക് പുറത്ത് എന്നും പറഞ്ഞ് പടിയടച്ച് പിണ്ഡം വെച്ചത് എന്ന് സര്‍ക്കാരിനെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. സഹിക്കാവുന്നതിലും അപ്പുറം എത്തി കേരളത്തിലെ അവസ്ഥ എന്നും ഉള്ളതെല്ലാം വിറ്റു പെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടില്‍ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടി ഫെയ്‌സ്ബുക്ക് പോസ്റ്റ്;

കുഞ്ഞില,കെ.കെ.രമ,ആനി രാജ..രണ്ട് നാള്‍ക്കുള്ളില്‍ കേരളത്തിലെ ഭരണകുട ഫാസിസത്തില്‍..അധികാര അഹങ്കാരങ്ങളില്‍ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകള്‍… ഈ അടുത്ത കാലത്ത് കണ്ട ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു അസംഘടിതര്‍…കോഴിക്കോട്ടെ കോളാബിയില്‍ വെറും സവര്‍ണ്ണ തുപ്പലുകള്‍ മാത്രം മതിയെന്ന് മൂന്‍കൂട്ടി നിശ്ചയിച്ചവര്‍ വനിതാ ചലചിത്ര മേളയില്‍ അസംഘടിതകര്‍ക്ക് സ്ഥാനം കൊടുക്കാത്തതില്‍ അത്ഭുതമില്ല…അടിമകള്‍ ചെരുപ്പ് നക്കുകയെന്നത് അവരുടെ വിധിയാണ് …(പുതിയ കാലത്തെ ഭാഷ) ആ സിനിമയുടെ നന്മയെ പറ്റി മുന്‍പും ഞാന്‍ എഴുതിയിട്ടുണ്ട്..അതിന്റെ സംവിധായകയെയാണ് ഇന്ന് തൂക്കി വലിച്ച് കടക്ക് പുറത്ത് എന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡം വെച്ചത്…ആണ്‍ പെണ്‍ വിത്യാസമില്ലാതെ സിംഹത്തിന്റെ ശില്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്‌കാരിക നേന്ത്രപഴം തിന്നു കൊണ്ടിരിക്കുകയാണ്…ഉള്ളതെല്ലാം വിറ്റു പെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടില്‍ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാല്‍ അത്രയും നന്ന് എന്ന് തോന്നി പോവുകയാണ്…സഹിക്കാവുന്നതിന്റെയും അപ്പുറമെത്തി കാര്യങ്ങള്‍…

Continue Reading