Crime
ഇനിയും ഞങ്ങളുടെ പിണറായി വിജയനെ കുറ്റം പറഞ്ഞാൽ ഭരണം നഷ്ടമായാലും വേണ്ടില്ല ചിലത് ചെയ്യേണ്ടി വരും കെ.കെ രമയ്ക്ക് വധഭീഷണി

വടകര- കെ കെ രമ എം എൽ എയ്ക്ക് വധഭിഷണിയുമായി കത്ത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് എം എൽ എ പൊലിസിൽ പരാതി നൽകി. എം എം മണി പറഞ്ഞതിൽ എന്താണ് തെറ്റ്? നിനക്ക് ഒഞ്ചിയം രക്തസാക്ഷികളെ അറിയാമോ? ഇനിയും ഞങ്ങളുടെ പിണറായി വിജയനെ കുറ്റം പറഞ്ഞാൽ ഭരണം നഷ്ടമായാലും വേണ്ടില്ല ചിലത് ചെയ്യേണ്ടി വരും എന്നാണ് എടീ രമേ എന്ന് അഭിസംബോധന ചെയ്തു കൊണ്ടുള്ള കത്തിൽ എഴുതിയത്. കൂടാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും കെ സി വേണുഗോപാലിനും കത്തിൽ ഭീഷണിയുണ്ട്. പയ്യന്നൂരിൽ വരുമ്പോൾ കാണിച്ചു തരുമെന്നാണ് രമക്കയച്ച കത്തിൽ പറയുന്നത്.