Crime
സംഘര്‍ഷം തുടരുന്ന ദക്ഷിണ കന്നഡയില്‍ പോലീസ് സുരക്ഷ ശക്തമാക്കി . ജുമുആ നിസ്ക്കാരം വീടുകളിൽ തന്നെ നടത്തണമെന്നു അഭ്യർത്ഥന

മംഗളൂരു: സംഘര്‍ഷം തുടരുന്ന ദക്ഷിണ കന്നഡയില്‍ ഇന്നലെ രാത്രി ഒരു യുവാവ് കൂടി കൊല്ലപ്പെട്ടതിന് പിന്നാലെ പോലീസ് സുരക്ഷ ശക്തമാക്കി . യുവമോര്‍ച്ച നേതാവിന്റെ കൊലപാകത്തിന് പിന്നാലെ മംഗളൂരു സൂറത്കല്‍ മംഗള്‍പേട്ടെ സ്വദേശി ഫാസിലാണ് വ്യാഴാഴ്ച രാത്രി വെട്ടേറ്റ് മരിച്ചത്.
സൂറത്കല്ലില്‍ റെഡിമെയ്ഡ് കടയുടെ മുന്നില്‍ സുഹൃത്തിനൊപ്പം നില്‍ക്കുകയായിരുന്ന ഫാസിലിനെ കാറിലെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് വെട്ടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഫാസിലിനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുള്ള്യയില്‍ നേരത്തെ നടന്ന രണ്ട് കൊലപാതകങ്ങളുടെ തുടര്‍ച്ചയാണോ ഇതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കൊലപാതകത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അക്രമികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി . കനത്ത സുരഷ യാണ് ഇവിടെ കർണ്ണാട പോലീസ് ഒരുക്കിയിട്ടുള്ളത്. ഇന്നത്തെ ജുമുആ നിസ്ക്കാരം വീടുകളിൽ തന്നെ നടത്തണമെന്നും പള്ളികളിലേക്ക് പോകുന്നത് വിലക്കമെന്നും പോലീസ് മത നേതാക്കളോട് അഭ്യർത്ഥിച്ചു.