Connect with us

Crime

ഇൻഡിഗോയ്ക്ക് വിലക്കേർപ്പെടുത്തിയത് താനാണെന്നും ആ വിലക്ക് ആജീവനാന്തമുണ്ടായിരിക്കുമെന്നും ജയരാജൻ

Published

on

തിരുവനന്തപുരം: വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന് ഇൻഡിഗോ ഏർപ്പെടുത്തിയ വിലക്ക് ഇന്ന് അവസാനിക്കും. ജൂലായ് പതിനെട്ടിനാണ് ഇ പി ജയരാജന് ഇൻഡിഗോ മൂന്നാഴ്ച യാത്രാവിലക്കേർപ്പെടുത്തിയത്.
അതേസമയം,​ ഇൻഡിഗോയ്ക്ക് വിലക്കേർപ്പെടുത്തിയത് താനാണെന്നും ആ വിലക്ക് ആജീവനാന്തമുണ്ടായിരിക്കുമെന്നും ജയരാജൻ പ്രതികരിച്ചു. തിരുവനന്തപുരം കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി ജന്മസ്ഥാന മണ്ഡപം സന്ദർശിക്കവേയായിരുന്നു പ്രതികരണം.ജൂൺ പന്ത്രണ്ടിന് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ വിമാനയാത്രയ്‌‌ക്കിടയിലായിരുന്നു നാടകീയ സംഭവങ്ങൾ ഉണ്ടായത്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ. കെ. നവീൻ എന്നിവരെയാണ് ജയരാജൻ തള്ളിയിട്ടത്.

Continue Reading