Crime
വാളയാർ പീഡന കേസിൽ സിബിഐക്ക് തിരിച്ചടി

പാലക്കാട്: വാളയാർ പീഡന കേസിൽ സിബിഐക്ക് തിരിച്ചടി. കേസ് കേസില്‍ പുനരന്വേഷണത്തിന് പാലക്കാട് പോക്‌സോ കോടതി ഉത്തരവിട്ടു. നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി. സിബിഐ തന്നെ കേസ് അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിർണായക വിധി.
മക്കളുടെ മരണം കൊലപാതകമല്ലെന്ന പോലീസ് കണ്ടെത്തല്‍ ശരിവച്ചുള്ള കുറ്റപത്രമാണ് സിബിഐയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇത് റദ്ദാക്കണമെന്നും കുട്ടികളുടെ മരണം കൊലപാതകമാണെന്നും അമ്മ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. മക്കളുടേത് കൊലപാതകം തന്നെയാണെന്നും സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്ന് പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. ഇനി വരുന്ന അന്വേഷണ ഉദ്യോഗസ്ഥരെങ്കിലും കൃത്യമായി അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും മാതാവ് പറഞ്ഞു.